'മതത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തണം'; കുവൈറ്റ് വിദേശകാര്യ മന്ത്രിയും ഫ്രഞ്ച് സ്ഥാനപതിയും കൂടിക്കാഴ്ച നടത്തി

  • 26/10/2020

കുവൈറ്റ് സിറ്റി;  ഫ്രാന്‍സിലെ പ്രവാചക കാര്‍ട്ടൂണ്‍ വിവാദത്തിന് പിന്നാലെ കുവൈറ്റിൽ ഫ്രഞ്ച് ഉൾപ്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പശ്ചാത്തലത്തിൽ  കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അല്‍ സബയും ഫ്രഞ്ച് സ്ഥാനപതി ആന്‍ ക്ലെയര്‍ ലെജന്‍ഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

 മതനിന്ദയുടെ പേരില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തെ കുവൈറ്റ് അപലപിക്കുന്നതായി മന്ത്രി പറഞ്ഞു. വിദ്വേഷവും, വർ​ഗ്ഗീയതേയും പടരാതിരിക്കാൻ  മതത്തേയും, വിശ്വോസങ്ങളേയും, അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടത് അത്യാവശ്യമാണെന്നും  ശൈഖ് ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അല്‍ സബ പറഞ്ഞു. ഇസ്ലാമിനെയും, അതിന്റെ വിശ്വാസങ്ങളെയും തീവ്രവാദവും, ഭീകരവാദവുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ കുവൈറ്റ്  ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News