അവിഹിത ബന്ധം; കുവൈറ്റിൽ ഇന്ത്യക്കാരൻ കാമുകിയെ കൊലപ്പെടുത്തി

  • 26/10/2020



കുവൈറ്റ് സിറ്റി; അവിഹിത ബന്ധം ആരോപിച്ച്  ഇന്ത്യക്കാരൻ  നേപ്പാളി കാമുകിയെ  അപ്പാർട്ട്മെന്റിൽ വച്ച് കൊലപ്പെടുത്തി.  കാമുകിയ്ക്ക് മറ്റൊരാളുമായി  അവിഹിത ബന്ധമുണ്ടെന്ന് പ്രതി സംശയിക്കുകയും പിന്നീട് ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തൽ അവസാനിക്കുകമായിരുന്നു. സംഭവത്തിൽ ക്രിമിനൽ എവിഡൻസസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ കേസെടുത്തു.    വായിൽ തലയണ വച്ചുകൊണ്ട് ശ്വാസം മുട്ടിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

 കൊലപാതകത്തെ കുറിച്ചുളള വിവിരം ആഭ്യന്തര മന്ത്രാലയ ഓപ്പറേഷൻ റൂമിന് ലഭിച്ചതിന്റെ  അടിസ്ഥാനത്തിൽ പോലീസും പാരാമെഡിക്കുകളും സംഭവ  സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട നേപ്പാളിയുടെ ശരീരത്തിൽ പരിക്കുകളോ അടയാളങ്ങളോ ഇല്ലാത്തതിനാൽ മരണം സാധാരണ പോലെയാണെന്നാണ്  പോലീസ് ആദ്യം കരുതിയത്. അതേസമയം, ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് അപ്പാർട്ട്മെന്റിലെ  അയൽക്കാരൻ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ   പ്രതിയെ കസ്റ്റഡിയിലെടുത്തു.   ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അവിഹിത ബന്ധം ഉണ്ടായതിനാൽ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. 
പ്രതിക്കെതിരെ  കൊലപാതകക്കുറ്റം ചുമത്തുകയും, കൂടുതൽ നിയമ നടപടികൾക്കായി  പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 

Related News