കുവൈറ്റിൽ പൊലീസ് വേഷത്തിൽ ഇന്ത്യക്കാരനെ കൊളളയടിച്ചു; പ്രതിയെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തിരയുന്നു

  • 26/10/2020

കുവൈറ്റിൽ  പൊലീസ് വേഷത്തിൽ ഇന്ത്യക്കാരനെ കൊളളയടിച്ച പ്രതിയെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തിരയുന്നു. തട്ടിപ്പിനിരയായ 29 വയസ്സുളള യുവാവ്  ഷുവയ്ഖ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു. ഹവല്ലിയിലെ തന്റെ താമസസ്ഥലത്തേക്ക് പോകുന്ന വഴി കാറിൽ വന്ന ഒരാൾ തന്റെ ഐ.ഡി ആവശ്യപ്പെടുകയും, തുടർന്ന് ഐ.ഡി എടുക്കാൻ വേണ്ടി പേഴ്സ് തുറന്നപ്പോൾ പ്രതി പേഴ്സ് തട്ടിപ്പറിക്കുകയും 114 ദിനാർ കൊളളയടിച്ച് പ്രതി രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.

സംശായസ്പദമായി കാറിനെ കുറിച്ച് തട്ടിപ്പിന് ഇരയായ ഇന്ത്യക്കാരൻ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് വിവരിച്ചെങ്കിലും, തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ കാറുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതി വ്യാജ നമ്പർ പ്ലേറ്റുളള കാറാണ് ഉപയോ​ഗിച്ചതെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. 

Related News