തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തിനിടയിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു.കടകംപള്ളി സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്.
നഗരത്തിൽ രൂക്ഷമായ ഗതാഗതകുരുക്കുണ്ടാക്കി യാത്രക്കാരെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിച്ച കെ എസ് ആർ റ്റി സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കെ. എസ് ആർ ടി സി മാനേജിംഗ് ഡയറകടറും സിറ്റി പോലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് മാർച്ച് 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?