ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ല; ഷർക്ക് മാർക്കറ്റിൽ മത്സ്യ ലേലം നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം

  • 26/10/2020

കുവൈറ്റ് സിറ്റി: കൊവിഡ് പശ്ചാത്തലത്തിൽ ഷർക്ക് മാർക്കറ്റിൽ മത്സ്യ ലേലം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ആരോഗ്യ  സമിതിക്ക് അപേക്ഷ സമർപ്പിക്കുമെന്ന് പ്രാദശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വിപണിയിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും കഴിയാത്തതാണ് ഇത്തരമൊരു ഇത്തരമൊരു അപേക്ഷ കാരണം എന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കൊവിഡ് രണ്ടാം വൈറസ് വ്യാപന അപകടസാധ്യതയുളളതിനാൽ  വർഷാവസാനം വരെ ലേല പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് മുനിസിപ്പാലിറ്റിയുടെ ആവശ്യം. ഉപഭോക്താക്കളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. 

Related News