നിർബന്ധമായും ശൈത്യകാല വാക്സിനേഷൻ സ്വീകരിക്കേണ്ടവരുടെ പട്ടിക പുറത്ത്; ആദ്യ ദിവസം തന്നെ കുത്തിവയ്പ്പിന് വൻ തിരക്ക്

  • 26/10/2020

കുവൈറ്റ് സിറ്റി;   ശൈത്യകാല പ്രതിരോധ കുത്തിവയ്പ്പിന് സ്വദേശികളുടെ വന്‍ തിരക്കെന്ന് റിപ്പോർട്ട്.  ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവരും വാക്‌സിനേഷന് എത്തിയതാണ് വൻ തിരക്കിന് ഇടയാക്കിയത്. പല കേന്ദ്രങ്ങളിലും കുത്തിവയ്പ്പിനായി നിരവധി പേരാണ് എത്തിയത്.  രാജ്യത്ത് ഒട്ടാകെ 34 കേന്ദ്രങ്ങളിലായി കുത്തിവയ്പ്പ് തുടരുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ദിവസം തന്നെ കുത്തിവയ്പ്പ് ക്രമീകരണങ്ങൾ സുഖമമായി നടന്നുവെന്നും അധികൃതർ വ്യക്തമാക്കി. 

നിർബന്ധമായും ശൈത്യകാല വാക്സിനേഷൻ സ്വീകരിക്കേണ്ടവർ 

 1 - ആറുമാസം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾ 

2 - ഗർഭിണികൾ -

3- അമിതവണ്ണമുള്ള ആളുകൾ

4 - അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപെടുന്ന ആയമാർ

5- രോഗബാധിതരുമായി ബന്ധപ്പെടുന്ന ആളുകൾ 

6 -  വിട്ടുമാറാത്ത ഹൃദ്രോഗമുള്ള ആളുകൾ

7 - ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിച്ച ആളുകൾ - 

8- രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളും രോഗപ്രതിരോധ ശേഷിയും ഇല്ലാത്ത ആളുകൾ 

9 - വൃക്കയും കരളും തകരാറിലായ ആളുകൾ 

10 - ഓങ്കോളജി രോഗികൾ, അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ നടത്തിയവരും, പ്രമേഹ രോഗികളും 

11 - സർക്കാർ, സൈനിക, സ്വകാര്യ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ 

12 - ഹൈൽത്ത് കെയറിൽ താമസിക്കുന്നവർ

 13 - 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ

Related News