ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നത് തടയണം; ആവശ്യവുമായി ഫ്രാൻസ് വിദേശകാര്യമന്ത്രാലയം

  • 26/10/2020

പ്രവാചകന്റെ കാർട്ടൂൺ വിവാദത്തിൽ  റീട്ടെയിൽ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിൽ നിന്ന് തടയണമെന്ന് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളോട്  ആവശ്യപ്പെട്ട് ഫ്രാൻസ്.  ഫ്രഞ്ച് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ചും ഭക്ഷ്യ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി സാക്ഷ്യം വഹിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രവാചകനെ അപമാനിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിനെതിരെ ഫ്രാൻസിനെതിരെ പ്രകടനം നടത്താനുള്ള ആഹ്വാനം പല മിഡിൽ ഈസ്റ്റ് രാജ്യങ്ങലും ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ​ഹിഷ്ക്കരണ നീക്കത്തിൽ നിന്നും പിൻമാറണമെന്ന ആവശ്യവുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം രം​ഗത്തെത്തുന്നത്. 
"ബഹിഷ്‌കരണത്തിനായുള്ള ഈ ആഹ്വാനങ്ങൾ അടിസ്ഥാനരഹിതമാണ്, തീവ്രവാദ ന്യൂനപക്ഷം മുന്നോട്ടുവയ്ക്കുന്ന ഫ്രാൻസിനെതിരെയുളള നടപടികൾ  ഉടൻ അവസാനിപ്പിക്കണം" എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. 

Related News