കുവൈറ്റിൽ നിന്നും മസ്‌കറ്റിലേക്ക് പുതിയ സർവ്വീസ് പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്

  • 26/10/2020

കുവൈറ്റ് സിറ്റി;   നവംബർ 2 മുതൽ   ഒമാൻ  തലസ്ഥാനമായ മസ്‌കറ്റിലേക്ക്  പുതിയ സർവീസ് ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.   കുവൈത്തിനും മസ്‌കറ്റിനും ഇടയിലുളള സർവീസുകൾ  എല്ലാ തിങ്കളാഴ്ചയുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് സർവ്വീസ്. 

ഈ പുതിയ  സർവ്വീസ് യാത്രക്കാർക്ക് മസ്കറ്റിന്റെ ചരിത്രവും സംസ്കാരവും ആസ്വദിക്കാനും ഷോപ്പിംഗ്, ക്ലിഫ് ടോപ്പ് ലാൻഡ്മാർക്കുകൾ, പഴയ കോട്ടകൾ, മ്യൂസിയങ്ങൾ , മണൽ കടൽത്തീരങ്ങളിൽ കടൽ വിഭവങ്ങൾ എന്നിവ ആസ്വദിക്കാനും കഴിയുമെന്നും അധികൃതർ പറയുന്നു. പർവതങ്ങൾക്കും സമുദ്രത്തിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം  ജനപ്രിയമാണെന്നും അധികൃതർ വ്യക്തമാക്കി. 

"മസ്‌കറ്റിലേക്ക് വീണ്ടും സർവ്വീസ് വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മസ്‌കറ്റും ഒമാനും പൊതുവെ കുവൈറ്റിൽ വളരെ ജനപ്രിയമാണ്. കൊവിഡ് കാലത്ത് ഞങ്ങൾ പുനരാരംഭിച്ച മൂന്നാമത്തെ പുതിയ സർവ്വീസാണിത്, ഇത് ഞങ്ങളുടെ പ്രവർത്തനങ്ങൾ പുനർനിർമ്മിക്കുന്നതിൽ സഹായിച്ചെന്നും" പുതിയ സർവ്വീസിനെ കുറിച്ച് ജസീറ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു, “

യാത്രക്കാർക്ക് സുരക്ഷിതമായ സർവ്വീസ്  ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട്   ജസീറ വിമാനങ്ങൾ എല്ലാ  കോവിഡ് - ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്. യാത്ര ചെയ്യുന്നതിന് മുമ്പ് കുവൈത്തിലെയും ഒമാനിലെയും കൊവിഡ് പ്രോട്ടോക്കോൻ 
യാത്രക്കാർ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Related News