കുവൈറ്റിൽ അമ്മയെ കൊലപ്പെടുത്താൻ മകന്റെ ശ്രമം; അമ്മ തന്നെ ആക്രമിക്കുന്നത് സ്വപ്നത്തിൽ കണ്ടെന്ന് മകൻ

  • 26/10/2020

കുവൈറ്റ് സിറ്റി;   അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകനെ അറസ്റ്റ് ചെയ്തതായി സാൽമിയ പൊലീസ് സ്റ്റേഷനിലെ അധികൃതർ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിൽ ഇദ്ദേഹം വാച്ചുമാനായി ജോലിചെയ്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിയ്ക്ക് മാനസിക് പ്രശ്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞതോടെ സംഭവസ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോ​ഗസ്ഥർ കത്തി പിടിച്ചു നിൽക്കുന്ന പ്രതിയെയാണ് കണ്ടത്. തുടർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ  പ്രതിയോട് സംസാരിക്കുകയും കത്തി മാറ്റാനും ആവശ്യപ്പെട്ടു.

എന്തിനാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതിയോട് ചോദിച്ചപ്പോൾ., തന്നെ ആക്രമിക്കാൻ അമ്മ വരുന്നതായി സ്വപ്നത്തിൽ കണ്ടെന്നായിരുന്നു പ്രതിയുടെ പ്രതികരണം. സംഭവത്തിൽ അമ്മ പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും, പ്രതിയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News