ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

  • 26/10/2020


ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. ഏത് മാംസം കിട്ടിയാലും അത് ഗോമാംസമാണെന്ന് ചിത്രീകരിക്കപ്പെടുകയാണ്. ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കേസുകളില്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കളെ പിന്നീട് എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന കാര്യവും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

1955ലെ ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. നിരപരാധികളെ കുടുക്കാനും നിയമം ഉപയോഗിക്കപ്പെടുന്നുണ്ട്. എന്ത് മാംസം കിട്ടിയാലും യാതൊരു പരിശോധനയും കൂടാതെ അത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പല കേസുകളിലും ഇറച്ചി പരിശോധനയ്ക്കായി അയക്കപ്പെടുന്നില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ചെയ്യുന്നു. അവര്‍ ഏഴു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. 

Related News