ജയിലിലാണെങ്കിലും കുവൈറ്റ് അധ്യാപകന് ശമ്പളവും സ്ഥാനക്കയറ്റവും; മൂന്ന് വർഷത്തിനിടെ സമ്പാദിച്ചത് 30,000 ദിനാർ

  • 26/10/2020



കുവൈറ്റ് സിറ്റി;  ജയിലിൽ കഴിയവെ കുവൈറ്റ്  അധ്യാപകന് സ്ഥാനക്കയറ്റവും മൂന്ന് വർഷത്തെ മുഴുവൻ ശമ്പളവും ലഭിച്ചതായി റിപ്പോർട്ട്.  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിവില്ലാതെയാണ് ജയിലിൽ കഴിയുമ്പോൾ അധ്യാപകന് ഗ്രേഡ് ഇ മുതൽ ഡി വരെ സ്ഥാനക്കയറ്റം ലഭിക്കുകയും മൂന്ന് വർഷം മുഴുവൻ ശമ്പളം ലഭിക്കുകയും ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

അധ്യപകനായി  ജോലി ചെയ്യുന്നതിലുളള മികവ്  വിലയിരുത്തിയാണ് പ്രമോഷൻ നൽകിയതെന്നും ദിനപത്രം വ്യക്തമാക്കുന്നു. പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച അധ്യാപകന് മൂന്നുവർഷത്തിനിടയിൽ  30,000 കെ.ഡി വരെ ലഭിച്ചു. 
കോടതി വിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് ജോലിയിൽ നിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം മുൻപും ഇത്തരത്തിലുളള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം യാതൊരു അർഹതയുമാല്ലാത്ത നിരവധി ജീവനക്കാർക്ക് മന്ത്രാലയം  9 ദശലക്ഷം കെഡി വിതരണം ചെയ്തതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളുടെ ബലഹീനതയെ ഉയർത്തിക്കാട്ടുന്നു. 

Related News