പിഡിപിയുടെ ജമ്മുവിലെ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി

  • 26/10/2020

ജമ്മുകശ്മീരിലെ പിഡിപി ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ ഇനി ദേശീയ പതാക ഉയര്‍ത്തില്ലെന്ന്  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ജമ്മുവിലെ പിഡിപി ഓഫീസില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ഓഫീസിന് മുകളില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്. കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്നു പേരാണ് തങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് അവകാശപ്പെട്ടത്. 

മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. മുഫ്തിയുടെ നിലപാടുമായി ഒത്തുപോവാന്‍ കഴിയില്ലെന്ന് അറിയിച്ച് മൂന്നു നേതാക്കള്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടതായി അറിയിച്ചിരുന്നു. ടി എസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തിക്ക് രാജി കത്ത് അയച്ചത്. 

Related News