നിതീഷ് കുമാറിനെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കി ബിജെപി; പകരം മോദി മാത്രം

  • 27/10/2020

ആദ്യ ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബിഹാറില്‍ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. പോസ്റ്ററുകളില്‍ നിന്ന് ബിജെപി നിതീഷ് കുമാറിനെ ഒഴിവാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിതീഷ് കുമാറിന്റെ ഫോട്ടോയ്ക്ക് പകരം നരേന്ദ്ര മോദിയുടെ ഫോട്ടോ മാത്രം വെച്ചാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. പോസ്റ്ററുകളില്‍ എന്‍ഡിഎയുടെ ചിഹ്നം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. 28 ന് മോദിയുടെ രണ്ടാം ഘട്ടപ്രചരണം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ജെഡിയുവിനെ തകര്‍ക്കാന്‍ ബിജെപി  അണിയറ നീക്കങ്ങള്‍ നടത്തുന്നു എന്ന വിവാദങ്ങള്‍ക്കിടെയാണ് ബിജെപിയുടെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. നിതീഷ് കുമാറിനെതിരെ ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയതിന് പിന്നില്‍ ബിജെപിയാണെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉണ്ടിയിരുന്നു. എന്നാല്‍ ബിജെപിയുടെ പോസ്റ്ററായതുകൊണ്ടാണ് നിതീഷ് കുമാറിനെ ഒഴിവാക്കി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം ഉപയോഗിച്ചത് എന്നതാണ് ബിജെപി ഇതില്‍ നല്‍കുന്ന വിശദീകരണം.

Related News