രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി; വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ വിശദീകരണം

  • 27/10/2020

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ സൗജന്യമായി നല്‍കും എന്ന് പറഞ്ഞത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ അതില്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും എന്നാണ് സാരംഗി പറഞ്ഞത്. 

ബിഹാറിന് പുറമെ മധ്യപ്രദേശ്, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പത്രികയിലും കൊവിഡ് വാക്‌സിന്‍ ഇടം നേടിയിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും എന്നതായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ സംഭവം വിവാദമായതോടെ ഇത് ബിജെപിയെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണം. അടുത്ത വര്‍ഷം ആദ്യ ഘട്ടത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള മുന്‍ഗണനാ പട്ടികയും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. 

Related News