അവതാരകന്‍ ഉപയോഗിക്കുന്ന ഭാഷയില്‍ നിലവാരം പുലര്‍ത്തണം; അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

  • 27/10/2020

റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററും ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് അര്‍ബിന്റെ റിപ്പോര്‍ട്ടിംഗ് രീതികളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അവതാരകന്‍ ഉപയോഗിക്കുന്ന ഭാഷയില്‍ നിലവാരം പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടിംഗില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് അര്‍ണബിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞത്. 

തീരെ പരിഷ്‌ക്കരിക്കപ്പെടാത്ത റിപ്പോര്‍ട്ടിംഗ് ശൈലിയാണ് അര്‍ണബ് സ്വീകരിക്കുന്നത്. ഇതല്ല നമ്മുടെ പൊതുസംവാദത്തിന്റെ രീതിയെന്നും ചീഫ് ജസ്റ്റിസ് അര്‍ണബ് ഗോസ്വാമിയോട് പറഞ്ഞു. 
അര്‍ണബ് ഗോസ്വാമിക്കെതിരായ കേസ് റദ്ദാക്കണെമന്ന ബോംബൈ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Related News