ബിഹാര്‍ തെരഞ്ഞടുപ്പ്; കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടുമെന്ന് സര്‍വ്വേ ഫലം; തള്ളി നിതീഷ് കുമാര്‍

  • 27/10/2020


ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ബിജെപി കൂടുതല്‍ സീറ്റ് നേടുമെന്ന പ്രവചനത്തെ നിതീഷ് കുമാര്‍ തള്ളിയിരിക്കുകയാണ്. നാളെ വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ ഭൂരിപക്ഷം ഇപ്പോള്‍ ജെഡിയു ബിജെപി പക്ഷത്തിന്റെ  കയ്യിലാണ്. എന്നാല്‍ അനാവശ്യമായ ആശക്കുഴപ്പമാണ് സര്‍വ്വേ ഫലം ഉണ്ടായിക്കിരിക്കുന്നതെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റില്‍ ബിജെപി നിതീഷ് കുമാറിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ ഒരു സര്‍വ്വേ ഫലം കൂടി വന്നിരിക്കുന്നത്. ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Related News