'ഗോ കൊറോണ ഗോ' മന്ത്രം ഫലിച്ചില്ല; കേന്ദ്ര മന്ത്രിക്ക് കൊവിഡ്

  • 27/10/2020

കൊവിഡ് വ്യാപനത്തിനിടെ വൈറസിനെ തുരത്താന്‍ ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല കുറച്ച് നാളുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് പോസറ്റീവായ അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 

ഫെബ്രുവരി 20 ന് ഇന്ത്യാഗേറ്റിന് സമീപത്ത് വെച്ച് നടന്ന ഒരു പ്രാര്‍ത്ഥനാ ചടങ്ങിലായിരുന്നു അത്തേവാല കൊറോണയെ തുരത്താന്‍ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. വിദേശ രാജ്യങ്ങള്‍ പോലും തന്റെ ഈ മന്ത്രം ഏറ്റെടുത്തതായി രാംദാസ് അത്തേവാല പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ്.

Related News