ബിജെപി നേതാവിന്റെ ആഘോഷത്തിനിടെ വെടിവെയ്പ്പ്; ഗായകന് വെടിയേറ്റു

  • 27/10/2020

ബിജെപി നേതാവിന്റെ മകന്റെ പിറന്നാളാഘോഷത്തിനിടയില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ സ്റ്റേജില്‍ പാട്ട് പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ ഭാനു ദുബെ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കിടെയായിരുന്നു വെടിവെയ്പ്പ്. ഗോലു രാജ എന്ന ഗായകനാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ ഗായകന്‍ വേദിയില്‍ നിന്നും ഇറങ്ങി ഓടി. 

ഗായകന്‍ പാട്ട് പാടുന്നതിന്റെ ഒപ്പം സ്ത്രീകളുടെ നൃത്തവും അരങ്ങേറിയിരുന്നു. സ്റ്റേജില്‍ പരിപാടി നടുന്നുകൊണ്ടിരിക്കുമ്പോള്‍ ഇതില്‍ പങ്കെടുത്ത എട്ടോളം പേര്‍ തോക്കെടുത്ത് മുകളിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഗായകന്റെ വയറിനാണ് വെടിയേറ്റത്. ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെടിയുണ്ടകള്‍ നീക്കം ചെയ്യുകയും ചെയ്തു.

Related News