പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക്കിട്ട് പോളിംഗ് സ്‌റ്റേഷനിലേക്ക്; ബിജെപി മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

  • 28/10/2020

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു. പോളിംഗ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടിയുടെ ചിഹ്നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല എന്ന ചട്ടം ലംഘിച്ചതിനാണ് ബിജെപി മന്ത്രി പ്രേം കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. പോളിംഗ് ബൂത്തിനകത്തേക്ക് ബിജെപിയുടെ ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, ചിഹ്നം അല്ലെങ്കില്‍ മുദ്രാവാക്യം അടങ്ങിയ തൊപ്പികള്‍, ഷാള്‍ തുടങ്ങിയവ ധരിക്കാനും പാടില്ല. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗയ ഡിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗയയില്‍ നിന്നും രണ്ടാം തവണയാണ് പ്രേം കുമാര്‍ ജനവിധി തേടുന്നത്. 

Related News