വൃദ്ധയുടെ വീട്ടുപടിക്കല്‍ മൂത്രമൊഴിച്ച് പ്രതിഷേധിച്ച എബിവിപി പ്രസിഡന്റിന് എയിംസ് ബോര്‍ഡില്‍ അംഗത്വം

  • 28/10/2020

പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയോട് അപമര്യാദയായി പെരുമാറിയ എബിവിപി ദേശീയ പ്രസിഡന്റിന് എയിംസ് ബോര്‍ഡില്‍ അംഗത്വം നല്‍കി. ഡോ. ഷണ്‍മുഖം സുബ്ബയ്യയെയാണ് മധുര തോപ്പൂരിലെ പ്രൊജക്ടിനായുള്ള എയിംസ് ബോര്‍ഡില്‍ അംഗത്വം നല്‍കിയത്. പ്രതിപക്ഷം ഇതില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. 

ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയോടാണ് സുബ്ബയ്യ അപമര്യാദയായി പെരുമാറിയത്. പാര്‍ക്കിംഗ് സ്ലോട്ടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു വൃദ്ധയോട് സുബ്ബയ്യ പ്രതികാര നടപടി ചെയ്തത്. സുബ്ബയ്യ തന്റെ വീട്ടുപടിക്കല്‍ മൂത്രമൊഴിക്കുന്നതായും ചിക്കന്‍ വേസ്റ്റുകള്‍ വീടിനു മുന്നില്‍ കൊണ്ടിടുന്നു എന്നുമായിരുന്നു വൃദ്ധയുടെ പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ അവര്‍ പൊലീസിന് കൈമാറിയിരുന്നു.

Related News