നുണ പറയുന്ന കാര്യത്തില്‍ മോദിയെ തോല്‍പ്പിക്കാനാകില്ല: രാഹുല്‍ ഗാന്ധി

  • 28/10/2020

നുണ പറയുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും സംസാരിച്ചത്. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ഇപ്പോള്‍ ഒരു പ്രസംഗങ്ങളിലും പ്രധാനമന്ത്രി പറയുന്നില്ല. താന്‍ പറയുന്നത് കള്ളമാണെന്ന് അദ്ദേഹത്തിന് അറിയാം. ബിഹാറിലെ ജനങ്ങളും അത് മനസിലാക്കിയിട്ടുണ്ട്. ഇവിടെ വന്ന് രണ്ട് കോടി  ജോലികള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അദ്ദേഹത്തെ ഓടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 

2006 ല്‍ നിതീഷ് കുമാര്‍ ബീഹാറിനോട് ചെയ്തത് തന്നെയാണ് പ്രധാനമന്ത്രി മോദി പഞ്ചാബിനോടും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടും ചെയ്തുകൊണ്ടിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.  പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. 

Related News