ചൈന എങ്ങാനുമാണോ? ആരോഗ്യ സേതു ആപ്പില്‍ കേന്ദ്രത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

  • 28/10/2020


ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആരാണെന്നറിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റ മറുപടിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചൈന എങ്ങാനുമാണോ ആപ്പ് നിര്‍മ്മിച്ചത് എന്നാണ് ഇതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍ ചോദിച്ചിരിക്കുന്നത്. വൗ! 'ആരോഗ്യ സേതു ആപ്പ് ആരാണ് സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചും അത് എങ്ങനെ സൃഷ്ടിച്ചു എന്നതിനെക്കുറിച്ചും അറിയില്ല. ചൈനയായിരിക്കുമോ ആപ്പ് നിര്‍മ്മിച്ചത് എന്നാണ് അദ്ദേഹം ചോദിച്ചത്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് അറിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എങ്ങനെയാണ് ഇത് സൃഷ്ടിച്ചത് എന്ന് അറിയില്ലെന്നും മറുപടിയില്‍ പറയുന്നു. ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ തങ്ങള്‍ക്ക് അറിയില്ല എന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Related News