ദീപാവലിക്ക് ചാണകം കൊണ്ടുള്ള ചിരാതുകള്‍; പശുക്ഷേമത്തിന് പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

  • 29/10/2020

ഉത്തര്‍പ്രദേശില്‍ പശു സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യോഗി ആദിത്യ നാഥ്. ഇത്തവണ ദീപാവലിക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകള്‍ ഉപയോഗിച്ച് അതില്‍ നിന്നും ലഭിക്കുന്ന പണം ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. പശുക്ഷേമ കമ്മീഷന്‍ വഴിയായിരിക്കും ചിരാതുകളുടെ വില്‍പ്പന. ചിരാതുകള്‍ നിര്‍മ്മിക്കുന്നതിനായി ചാണകം ശേഖരിച്ച് ഉണക്കിപൊടിക്കും. പിന്നീട് ഇതുകൊണ്ട് ചിരാതുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക. 

അധികാരത്തില്‍ ഏറിയതുമുതല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പശു സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുളള പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയത്. 

Related News