ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കണം: ശിവസേന

  • 29/10/2020

ഇന്ത്യയില്‍ വീണ്ടും ഏക സിവില്‍ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി ശിവസേന. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്രം നിര്‍ദേശം കൊണ്ടുവന്നാല്‍ ശിവസേന അതില്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നും ശിവസേന നേതാവ് സഞ്ജയ് റാവത്താണ് വ്യക്തമാക്കിയത്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു. 

ശിവസേവനയ്ക്ക് പുറമെ വിശ്വഹിന്ദു പരിഷത്തും ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരസ്യമായി ചര്‍ച്ചകള്‍ നടത്തണം എന്നതാണ് വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍, ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവരുടെ ആവശ്യം. 




Related News