വേണ്ടി വന്നാല്‍ ബിജെപിക്കും വോട്ട് ചെയ്യും; സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കണം; നയം വ്യക്തമാക്കി മായാവതി

  • 29/10/2020


സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ വേണ്ടിവന്നാല്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം പാടില്ലായിരുന്നു. അത് തെറ്റായിപോയി എന്നും അവര്‍ പറഞ്ഞു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ പരാജയപ്പെടുത്താന്‍ എന്തും ചെയ്യും എന്നും മായാവതി വ്യക്തമാക്കി. 

എസ്.പിയുടെ രണ്ടാം സ്ഥാര്‍ഥിയേക്കാള്‍ ആധിപത്യം പുലര്‍ത്തുന്ന ഏതൊരു സ്ഥാനാര്‍ത്ഥിക്കും ബിഎസ്പി വോട്ട് ചെയ്യും. എല്ലാ എംഎല്‍മാരുടെയും വോട്ട് ഉറപ്പുവരുത്തും. എസ്പിയെ പരാജയപ്പെടുത്താന്‍ ബിജെപിക്കോ മറ്റ് ഏത് പാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ ബിഎസ്പി തയ്യാറാണ് എന്നുമാണ് മായാവതി പറഞ്ഞത്. 

മായാവതിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇനി എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് മായാവതിയെ വിമര്‍ശിച്ചുള്ള പ്രിയങ്കയുടെ പ്രതികരണം. 



Related News