'അലാവുദ്ദീന്റെ അദ്ഭുതവിളക്ക്' രണ്ടരക്കോടിക്ക് വാങ്ങി; വന്‍ തടിപ്പിനിരയായി ഡോക്ടര്‍

  • 29/10/2020

അലാവുദ്ദീന്റെ അദ്ഭുതവിളക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ കയ്യില്‍ നിന്നും പണം തട്ടിയ സംഘം പിടിയിലായി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡോക്ടറെയാണ് വ്യാജ വിളക്ക് നല്‍കി ഒരു സംഘം പറ്റിച്ചത്. അദ്ഭുതവിളക്കാണെന്ന് ഡോക്ടറിനെ പറഞ്ഞ് പറ്റിച്ച് രണ്ട് യുവാക്കളാണ്  രണ്ടരക്കോടിക്ക് കച്ചവടം നടത്തിയത്. എന്നാല്‍ വിളക്ക് ഉപയോഗച്ച് തുടങ്ങിയപ്പോള്‍ തന്നെ  യുവാക്കള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന്‌ മനസിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ഡോക്ടര്‍ ലയീക് ഖാന്‍ ഒരു മന്ത്രവാദിയില്‍ നിന്നുമാണ് വിളക്കിന്റെ അദ്ഭുത സിദ്ധികളെക്കുറിച്ച് മനസിലാക്കിയത്. അദ്ഭുത വിളക്കിലെ ജിന്ന് കോടീശ്വരനാകാന്‍ സഹായിക്കും എന്ന് മനസിലാക്കിയതോടെ ഡോക്ടര്‍ ഇത് രണ്ടരക്കോടി നല്‍കി വാങ്ങിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ എത്തി ഉപയോഗിച്ചപ്പോള്‍ വിളക്കിന് യാതൊരു വിധത്തിലുള്ള സിദ്ധിയും ഇല്ലെന്ന് മനസിലാക്കുകയായിരുന്നു.

Related News