25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം: വിജയ് രൂപാണി

  • 29/10/2020

25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി 25 കോടി രൂപയ്ക്ക് വാങ്ങിയെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളുടെ നിഴല്‍ പോലും ഇല്ലാത്തവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അവര്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ് സ്വന്തം എംഎല്‍എമാരെപ്പോലും പരിഗണിക്കുന്നില്ല. അവര്‍ പാര്‍ട്ടിവിടുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related News