മുംബൈയിലെ റോഡില്‍ ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്റര്‍ പതിച്ചു

  • 30/10/2020


മുംബൈയിലെ റോഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്റര്‍ പതിച്ചു. ദക്ഷിണ മുംബൈയിലെ മുഹമ്മദലി റോഡിലാണ് മാക്രോണിന്റെ പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് എത്തി ഇവ നീക്കം ചെയ്തു. ആരാണ് ഇത്തരത്തില്‍ റോഡില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചതെന്ന് വ്യക്തമല്ല എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ കൊല്ലപ്പെട്ടതിലൂടെ സ്വീകരിച്ച നിലപാടിലൂടെ വിവാദത്തിലാണ് ഇമ്മാനുവല്‍ മാക്രോണിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു. അറബ് രാഷ്ട്രങ്ങള്‍ പ്രതിഷേധം വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി ഇന്ത്യ രംഗത്തെത്തിയത്.

Related News