മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം; നടപടി വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി

  • 30/10/2020

റെയില്‍വെ ആശുപത്രിയുെട മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗോരഖ്പൂരിലെ റെയില്‍വെ ആശുപത്രിയുടെ മൂത്രപ്പുരയ്ക്കാണ് എസ്പി പാര്‍ട്ടി പതാകയുടെ നിറമായ പച്ചയും ചുവപ്പും നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയെ അപമാനിക്കാനാണ് ഇത്തരത്തില്‍ മൂത്രപ്പുരയ്ക്ക് പതാകയുടെ നിറം നല്‍കിയിരിക്കുന്നത് എന്നാതാണ് എസ്പിയുടെ ആരോപണം. 

ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണ് ഈ സംഭവം എന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിന്റര്‍ പേജിലൂടെ പാര്‍ട്ടി പ്രതികരിച്ചത്. ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണെന്നും ട്വീറ്റില്‍ പറയുന്നു.

Related News