ഇന്ത്യയിൽ 48,268 പേര്‍ക്ക് പുതുതായി കൊവിഡ്; 551 മരണം

  • 31/10/2020

രാജ്യത്ത് 48,268 പേര്‍ക്ക് പുതുതായി കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. 551 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങള്‍ 1,21,641 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി. ഇതില്‍ 5,82,649 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 74,32,829 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 59,454 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 91.34 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്കാകട്ടെ 1.49 ശതമാനവും. ഇന്നലെ മാത്രം 10,67,976 സാമ്പിളുകള്‍ പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.

Related News