തൊഴിലും വരുമാനവുമില്ല; സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ കൂട്ടപാലായനം ചെയ്യുന്നു

  • 31/10/2020

കൊവിഡ് മഹാവ്യാധി മൂലം ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരും ഏറെയാണ്. അക്കൂട്ടത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് സോനാഗച്ചിയിലെ ലൈംഗിക തോഴിലാളികള്‍. കൊവിഡ് വന്നതോടെ തൊഴില്‍ ഇല്ലതെയായി. അതോടെ വരുമാനം നിലച്ചു. പിന്നീട് ജീവിക്കാന്‍ വേണ്ടി പലരും വായ്പ എടുത്തു. ഇതോടെ കടക്കെണിയിലായിരിക്കുകയാണ് സോനാഗച്ചിയിലെ പല ലൈംഗിക തൊഴിലാളികളും. 

ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ സോനാഗച്ചിയില്‍ നിന്ന് മറ്റ് തൊഴിലുകള്‍ തേടി പലരും പാലായനം ചെയ്യുകയാണ്. എന്നാല്‍ കടക്കെണിയിലായതിനാല്‍ സ്വന്തമായി മറ്റൊരു സംരംഭം തുടങ്ങാനും ഇവര്‍ക്ക് സാധിക്കുന്നില്ല. 73 ശതമാനം ലൈംഗിക തൊഴിലാളികളും മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കടക്കെണിമൂലം ഇവര്‍ക്കതിന് സാധിക്കുന്നില്ല. 

ഏകദേശം 7000 ല്‍ അധികം ലൈംഗിക പ്രവര്‍ത്തകര്‍ സോനാഗാച്ചിയില്‍ ഉണ്ടെന്നാണു കണക്ക്. ലോക്ഡൗണില്‍ അയവു വരുത്തിയതോടെ പലരും ഈ ജോലിചെയ്യുന്നുണ്ടെങ്കിലും കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലര്‍ക്കും ഇപ്പോള്‍ ജോലി ചെയ്യാന്‍ ധൈര്യമില്ല. 




Related News