ഉച്ചത്തില്‍ കരഞ്ഞു; നാലുവയസുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി

  • 31/10/2020

ഉച്ചത്തില്‍ കരഞ്ഞതിന് ദേഷ്യം വന്ന പിതാവ് നാലു വയസുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവായ വാസുദേവ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യ ഉപേക്ഷിച്ചു പോയതില്‍ അസ്വസ്ഥനായിരുന്നു വാസുദേവ് ഗുപ്ത. ഇതിനിടയിലാണ് നാലുവയസുകാരിയായ മകള്‍ നിര്‍ത്താതെ ഉച്ചത്തില്‍ നിലവിളിച്ചത്. തുടര്‍ന്ന് ഇയാള്‍ മകളെ കഴുത്തി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വാസുദേവ് ഗുപ്ത മൃതദേഹവുമായി ഓട്ടോറിക്ഷയില്‍ ഭാര്യയെ തേടി ഇറങ്ങി. എന്നാല്‍ ഇതിലിടയ്ക്ക് ഇയാള്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

Related News