കേരളം രാമരാജ്യം, ഉത്തര്‍പ്രദേശ് യമരാജ്യം: പ്രശാന്ത് ഭൂഷന്‍

  • 31/10/2020

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കിയ കേരളത്തെ പ്രകീര്‍ത്തിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. കേരളം രാമരാജ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പട്ടികയില്‍ അവസാന സ്ഥാനം നേടിയ ഉത്തര്‍പ്രദേശിനെ യമരാജ്യം എന്നാണ് പ്രശാന്ത് ഭൂഷന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

പബ്ലിക് അഫയഴ്‌സ് സെന്റര്‍ റിപ്പോര്‍ട്ടില്‍ വലിയ സംസ്ഥാനങ്ങളില്‍ കേരളം മികച്ച ഭരണം നടത്തുന്ന സംസ്ഥാനവും ഉത്തര്‍പ്രദേശ് ഏറ്റവും മോശം ഭരണം നടത്തുന്ന സംസ്ഥാനവും. രാമ രാജ്യവും യമരാജ്യവും'  കേരളം മികച്ച ഭരണമുള്ള വലിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് എത്തിയ വാര്‍ത്ത പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെയാണ് കുറിച്ചത്. 

പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായാണ് കേരളത്തെ  തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി നാലാം തവയാണ്  കേരളം ഈ നേട്ടം കൈവരിക്കുന്നത്. 



Related News