ലവ് ജിഹാദ് തടയാന്‍ പ്രവര്‍ത്തിക്കും: യോഗി ആദിത്യ നാഥ്

  • 31/10/2020

ലവ് ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ലവ് ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും എന്നും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രസ്താവനയുമായി യോഗി ആദിത്യ നാഥ് രംഗത്ത് എത്തിയത്. 

ലവ് ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ മാനം വെച്ച് കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു എന്നുമാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. സഹോദരിമാരെയും പെണ്‍കുട്ടികളെയും രക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു. 


Related News