77 തവണ ട്രാഫിക് നിയമം ലംഘിച്ചു; 42,500 രൂപ പിഴ; പൊലീസ് ബൈക്ക് പിടിച്ചെടുത്തു

  • 31/10/2020


ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ അരുണ്‍ കുമാറിന്റെ ബൈക്ക്. 77 തവണയാണ് രണ്ട് വര്‍ഷത്തിനിടയില്‍ അരുണ്‍ തന്റെ സെക്കന്‍ഡ് ഹാര്‍ഡ് ബൈക്കില്‍ ട്രാഫിക്ക് നിയമം ലംഘിച്ച് യാത്ര ചെയ്തത്. രണ്ട് വര്‍ഷത്തെ പിഴയായി 42500 രൂപയാണ് കഴിഞ്ഞ് ദിവസം അരുണ്‍ കുമാറിനോട് പൊലീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുക, മൂന്നുപേരെ കയറ്റി യാത്ര ചെയ്യുക തുടങ്ങി 77 ഓളം ഗതാഗത ലംഘനങ്ങളാണ് അരുണ്‍ കുമാര്‍ നടത്തിയത്. എന്നാല് ഇത്രയും തുക അടയ്ക്കാന്‍  സാധിക്കില്ലെന്ന് ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഇയാളെ വെറുതെ വിടാന്‍ പൊലീസ് ഒരുക്കമായിരുന്നില്ല. പൊലീസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തിരിക്കുകയാണ്.

Related News