സെക്‌സ് വീഡിയോകള്‍ വിറ്റ് നേടിയത് ലക്ഷങ്ങള്‍; കണ്ടക്ടര്‍ അറസ്റ്റില്‍

  • 31/10/2020

ജോലി വാഗ്ദാനം അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. 32 കാരനായ മില്ങ് സാദെ എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് സാദെയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി വാങ്ങിച്ചുതരാം എന്ന് പറഞ്ഞാണ് സാദെ യുവതികളുമായി ബന്ധം സ്ഥാപിച്ചത്. 

പിന്നീട് യുവതികളുമായുള്ള കിടപ്പറ രംഗങ്ങള്‍ അവര്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് സംഭവം നടന്നത്. സാദെയുടെ മുഖം വീഡിയോയില്‍ വരാതെയാണ് ഇവ ചിത്രീകരിച്ചത്. ശേഷം വീഡിയോകള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു. ഇതുവഴി അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ ഉണ്ടാക്കിയത്. 

പെണ്‍കുട്ടികളുടെ ബന്ധുക്കളില്‍ ഒരാള്‍ ഈ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ യുവതികള്‍ പൊലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ ഇയാളെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related News