പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

  • 01/11/2020

പ്രണായാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് നടുറോട്ടിലിട്ട് കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖ പട്ടണത്താണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ചാണ് 17 വയസുകാരിയുടെ കഴുത്തറുത്ത് കൊന്നത്. വരലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അനില്‍ എന്ന യുവാവാണ് പ്രതി.

പെണ്‍കുട്ടിയുമായി അനില്‍ വഴക്കിട്ടിരുന്നു. ശേഷം കയ്യില്‍ കരുതിയ മൂര്‍ച്ചയുള്ള ആയുധം എടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

Related News