മക്കള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കും, ലൈംഗികാതിക്രമം; ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് 50 കാരനെ കൊലപ്പെടുത്തി

  • 01/11/2020

ഭാര്യക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള ശല്യം സഹിക്കവയ്യാതെ കുടുംബം 50 കാരനെ കൊലപ്പെടുത്തി. വര്‍ഷങ്ങളായി ലഹരിക്ക് അടിമയായ ഇയാളുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന്  കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ സമയത്ത് മദ്യപിച്ച് വന്ന് ഭാര്യയോടായിരുന്നു അതിക്രമങ്ങള്‍ മുഴുവന്‍. മദ്യപിച്ച് വന്ന് ക്രൂരമായി ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു.  

മക്കള്‍ വലുതായതോടെ മക്കളോടായി അതിക്രമം മുഴുവന്‍. ഭാര്യയെയും മക്കളെയും ഇയാള്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു. പെണ്‍മക്കള്‍ കുളിക്കുമ്പോള്‍ ഒളിഞ്ഞുപോകും. ഒരിക്കല്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചു, മറ്റൊരിക്കല്‍ പൊള്ളലേല്‍പ്പിച്ചു സ്ത്രീ പറയുന്നു. 

തന്റെ ഒരു മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായും ഭാര്യ പറയുന്നു. ലൈംഗിക പീഡനത്തിന് ഇരയായ മകള്‍ അമിതരക്തസ്രാവം മൂലമാണ് മരിച്ചത്. പീഡനം സഹിക്കാന്‍ വയ്യാതായതോയാണ് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഭാര്യയും മക്കളും ചേര്‍ന്ന് ഇയാളെ കഴുത്തില്‍ ദുപ്പട്ട് കെണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

Related News