കഷണ്ടിയുണ്ടെന്ന് മറച്ചുവെച്ച് വിവാഹം; വഞ്ചനാ കുറ്റത്തിന് പരാതിയുമായി ഭാര്യ

  • 01/11/2020

വിവാഹത്തിന് മുന്‍പ് കഷണ്ടിയുണ്ടെന്ന കാര്യം മറച്ചുവെച്ച ഭര്‍ത്താവിനെതിരെ ഭാര്യ വഞ്ചനാകുറ്റത്തിന് കേസുകൊടുത്തു. 27 കാരിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

വിവാഹത്തിന് മുന്‍പ് കഷണ്ടിയുണ്ടെന്ന കാര്യം തന്നോട് മറച്ചുവെച്ചു എന്നാണ് യുവതിയുടെ പരാതി. ഇക്കാര്യ അറിഞ്ഞിരുന്നുെങ്കില്‍ താന്‍ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നും യുവതി പറയുന്നു. 

മുബൈ സ്വദേശികളായ ഇവര്‍ അടുത്തിടെയാണ് വിവാഹിതരായത്. ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ പരാതി നല്‍കിയതോടെ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി യുവാവ് താനെ കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Related News