ഹിന്ദു ഇന്ത്യ ഒരു സംഘി ഹിന്ദുത്വ രാഷ്ട്രമായിരിക്കും: ശശി തരൂര്‍

  • 01/11/2020

ഹിന്ദു ഇന്ത്യ എന്ന് പറയുന്നത് ഒരു സംഘി ഹിന്ദുത്വ രാഷ്ട്രമായിരിക്കും എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

ഹിന്ദു ഇന്ത്യ എന്നു പറയുന്നത് ഒരിക്കലും ഹിന്ദുവായിരിക്കില്ല. മറിച്ച് അത് സംഘി ഹിന്ദു രാഷ്ട്രമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിന് ഹിന്ദുമതവും ഹിന്ദുത്ത്വവും തമ്മിലുള്ള വ്യത്യാസമറിയാം എന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു. 

ബിജെപി ലൈറ്റാ'വാന്‍ ശ്രമിച്ചാല്‍ 'കോണ്‍ഗ്രസ് സീറോ'യാവുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. രാജ്യത്ത് മതേതരത്വത്തെ ഒരു പ്രത്യയ ശാസ്ത്രമായി കൊണ്ടു പോവുക എന്നത് ഏറെ അപകടകരമായ ഒന്നായി മാറിക്കഴിഞ്ഞു. ഭരിക്കുന്നവര്‍ മതേതരത്വം എന്ന പേര് തന്നെ ഭരണ ഘടനയില്‍ നിന്നും എടുത്ത് കളയാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ അതും ചെയ്‌തേക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. 

Related News