ഓംലറ്റ് മൊരിഞ്ഞില്ല; ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

  • 01/11/2020

ഓംലറ്റ് മൊരിഞ്ഞില്ല എന്ന കാരണത്തിന് യുവാവ് ഹോട്ടല്‍ ഉടമയെ കുത്തിപ്പരുക്കേല്‍പ്പിച്ചു.ചെന്നൈയിലാണ് സംഭവം നടന്നത്. ഹോട്ടല്‍ ഉടമയായ സി സതിരാജ് എന്നയാള്‍ക്കാണ് കുത്തേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാരാണ് പിടികൂടിയത്. 

എസ് സായ് യാസീന്‍, വി യുവരാജ് എന്നിവര്‍ സതീരാജിന്റെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ചോറിനൊപ്പം വിളമ്പിയ ഓംലെറ്റ് മൊരിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഇരുവരും കട ഉടമയോട് തര്‍ക്കിക്കാന്‍ ആരംഭിച്ചു. ചോറിനൊപ്പം നല്‍കിയ മുട്ട മൊരിഞ്ഞിട്ടില്ല  എന്നായിരുന്നു പരാതി. തുടര്‍ന്ന് സതിരാജും യുവാക്കളും തമ്മില്‍ തര്‍ക്കം തുടങ്ങി. ഇതിനിടയിലാണ് യാസീന്‍ ഹോട്ടല്‍ ഉടമയെ കത്തിയെടുത്ത് കുത്തിയത്. 


Related News