രജനീകാന്ത് ബിജെപിയിലേക്കോ? ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച

  • 02/11/2020

രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം  വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വീണ്ടും സംശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്ന അഭ്യൂഹങ്ങളും ശക്തമാവുകയാണ്. 

ആര്‍എസ്എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുമായാണ് രജനീകാന്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാര്യങ്ങള്‍ മാത്രമായിരുന്നു ചര്‍ച്ചാ വിഷയം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് കാലമായതിനാല്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അതിനാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നത്.

Related News