ഞങ്ങളുടെ ദുരിതം വിറ്റ് കാശാക്കി; യൂട്യൂബര്‍ക്കെതിരെ പരാതിയുമായി 'ബാബാ കാ ധാബ'

  • 02/11/2020

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വന്ന് കരഞ്ഞ് കൊണ്ട് തന്റെ ജീവിത പ്രശ്‌നങ്ങള്‍ തുറന്നു കാട്ടിയ ബാബ കാ ധാബയെ ആരും മറന്നു കാണില്ല. എന്നാല്‍ തങ്ങളുടെ ദുരിതം പങ്കുവെച്ച യുട്യൂബര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികള്‍. യൂട്യൂബര്‍ തങ്ങളുടെ ദുരിതം വിറ്റ് കാശാക്കി എന്നാണ് ഇവരുടെ ആരോപണം. 

കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബറായ ഗൗരവ് വാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് നല്‍കാനെന്ന പേരില്‍ ഓണ്‍ലൈനായി പണം കണ്ടെത്തിയ ഗൗരവ് ആ പണം തട്ടിയെടുത്തെന്നാണ് ദമ്പതികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോയില്‍ ഗൗരവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയത്. ഗൗരവ് ആ പണം തട്ടിയെടുത്തെന്നും തങ്ങള്‍ക്ക് പണം കിട്ടിയില്ല എന്നുമാണ് ഇവരുടെ പരാതി.

Related News