ക്ഷേത്രമുറ്റത്ത് നിസ്‌കരിച്ചു; യുവാക്കള്‍ക്കെതിരെ കേസ്

  • 02/11/2020

ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു. മധുരയിലെ നന്ദ് ബാബ മന്ദിര്‍ ക്ഷേത്രത്തിന്റെ മുറ്റത്താണ് യുവാക്കള്‍ നിസ്‌കരിച്ചത്. ക്ഷേത്ര കമ്മിറ്റി അംഗങ്ങളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.  ഫൈസല്‍ ഖാന്‍, മുഹനമ്മദ് ചന്ദ് എന്നിവരെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നിലേഷ് ഗുപ്ത, അലോക് രത്‌ന എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാക്കള്‍ ക്ഷേത്രത്തില്‍ എത്തിയത്. സുഹൃത്തുക്കളാണ് ഇവര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 

ഇവരുടെ പ്രവര്‍ത്തി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി. ഇങ്ങനെ ചെയ്യുന്നതിന് ഇവര്‍ക്ക് വിദേശ സഹായം ലഭിച്ചോയെന്ന് തങ്ങള്‍ക്ക് സംശയം ഉണ്ട്. സമുദായ സംഘര്‍ഷം ഉണ്ടാക്കുന്നതിനാണോ ഇങ്ങനെ ചെയ്തതെന്നാണ് പരിശോധിക്കുന്നത് എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

Related News