അനുജന്‍ അവിവാഹിതനായി നില്‍ക്കെ ചേട്ടന് രണ്ടാം വിവാഹം; യുവാവ് നവവധുവിനെ കൊലപ്പെടുത്തി

  • 02/11/2020

താന്‍ അവിവാഹിതനായി നില്‍ക്കെ ചേട്ടന്റെ രണ്ടാം വിവാഹം നടത്തിയ ദേഷ്യത്തില്‍ അനുജന്‍ നവവധുവിനെ കൊലപ്പെടുത്തി. ബിഹാറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ് പണ്ഡിറ്റ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേട്ടന്‍ ഗണേശ് പണ്ഡിറ്റിന്റെ ഭാര്യ മീന ദേവിയാണ് കൊല്ലപ്പെട്ടത്. 

ഗണേശ് പണ്ഡിറ്റിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ഇയാളുടെ അമ്മ മാത്രമായി. തുടര്‍ന്നാണ് ഗണേഷ് വീണ്ടും വിവാഹം ചെയ്തത്. ഇതാണ് അനുജന്‍ മനോജ് പണ്ഡിറ്റിന് ഇവരോട് ദേഷ്യം ഉണ്ടാകാന്‍ കാരണം. തന്റെ വിവാഹം നടത്താതെ വീണ്ടും ചേട്ടന്റെ വിവാഹം നടത്തിയതാണ് കാരണം. 

ഉറങ്ങിക്കിടക്കുന്ന മീന ദേവിയെ പുലര്‍ച്ചയോടെ തലയില്‍ കൂര്‍ത്ത വസ്തു കൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം കടന്നു കടഞ്ഞ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News