മൂന്ന് മാസത്തിനിടെ മൂന്ന് വിവാഹം; സ്വത്തുമായി കടന്നു കളഞ്ഞ 27 കാരി അറസ്റ്റില്‍

  • 02/11/2020

മൂന്ന് മാസത്തിനിടയില്‍ വ്യാജ വിവാഹം നടത്തി മൂന്ന് യുവാക്കളെ പറ്റിച്ച സ്വത്തുക്കളുമായി കടന്നു കളഞ്ഞ യുവതി അറസ്റ്റില്‍. വിജയ അമൃത എന്ന യുവതിയാണ് വിവാഹ തട്ടിപ്പിന് അറസ്റ്റിലായിരിക്കുന്നത്. അമൃത വിവാഹം കഴിച്ച് യുവാക്കള്‍ തന്നെയാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് അമൃത. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അമൃതയ്ക്കും ഭര്‍ത്താവിനും ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് തട്ടിപ്പ് നടത്തുന്ന റാക്കറ്റിനൊപ്പം യുവതി ചേര്‍ന്നത്. 

കഴിഞ്ഞ് മൂന്ന് മാസത്തിനിടെ മൂന്നുപേരെയാണ് അമൃത വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ഇവര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. എന്നാല്‍ ഒടുവില്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. 

Related News