തെരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിനെ നേരെ ഉള്ളിയേറ്

  • 03/11/2020

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്. റാലിക്കിടെ  നിതീഷ് കുമാര്‍ തൊഴില്‍ വാഗ്ദാനം നല്‍കിയതോടെ പ്രകോപിതരായ ഒരു കൂട്ടം പേരാണ് അദ്ദേഹത്തിന് നേരെ ഉള്ളി എറിഞ്ഞ് പ്രതിഷേധിച്ചത്. ചിലര്‍ ഇഷ്ടികയും വലിച്ചെറിഞ്ഞു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതീഷ് കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും നിന്ന് തടഞ്ഞു. 

തുടര്‍ന്ന് തനിക്കു നേരെ ഉണ്ടായ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം വേദിയില്‍ സംസാരിച്ചു. ആരെങ്കിലും തന്റെ നേരെ എന്തെങ്കിലും എറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. കൂടാതെ ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെതിരെ നിതീഷ് വിമര്‍ശനം നടത്തി.

Related News