ട്രംപ് ജയിക്കണം; പൂജയുമായി ഹിന്ദുസേന

  • 03/11/2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് വിജയിക്കാന്‍ പൂജയും വഴിപാടും നടത്തി ഹിന്ദുസേന. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ പൂജയും വഴിപാടും. ഡല്‍ഹിയിലെ ക്ഷേത്രങ്ങളിലാണ് ട്രംപിനായി ഹിന്ദുസേന പ്രത്യേക പൂജ നടത്തിയത്. 

പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രത്യേക പൂജയും വഴിപാടും. 30 മിനുട്ടോളം നീണ്ട പൂജകള്‍ മുഴുവന്‍ ട്രംപിനുള്ള അനുഗ്രഹത്തിന് വേണ്ടിയായിരുന്നു. ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കിയ പൂജാരി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകാന്‍ ട്രംപ് തന്നെ വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് ഹിന്ദുസേനയുട ആഗ്രഹം.

Related News