രണ്ട് സഭകളിലുമായി 100 അംഗങ്ങള്‍ പോലുമില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

  • 03/11/2020

കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സഭകളിലുമായി 100 അംഗങ്ങള്‍ പോലും കോണ്‍ഗ്രസിന് ഇല്ല എന്നാണ് പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരിഹാസം. 

രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങളെ കൂട്ടിയാല്‍ പോലും 100 അംഗങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. പ്രസംഗിക്കുന്നത് ഒന്നും കോണ്‍ഗ്രസ് നടപ്പില്‍ വരുത്തുന്നില്ലെന്നും പാര്‍ലമെന്റില്‍ അതുകൊണ്ടാണ് അവരുടെ അംഗബലം താഴേക്ക് പോയതെന്നുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം പറഞ്ഞത്. 

242 അംഗ സഭയില്‍ 38 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ലോകസഭയിലെ കൂടി സീറ്റുകള്‍ ചേര്‍ത്താലും ഇരു സഭകളിലുമായി കോണ്‍ഗ്രസിന്റെ ആകെ ബലം 89 മാത്രമാണ്. 


Related News