മോദിയുടെ വോട്ടിംഗ് മെഷീനെയും അദ്ദേഹത്തിന്റെ മാധ്യമങ്ങളെയും പേടിയില്ല: രാഹുല്‍ ഗാന്ധി

  • 04/11/2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഇനി ഒരിഞ്ച് പിറകോട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയുടെ വോട്ടിംഗ് മെഷീനെയും അദ്ദേഹതത്തിന്റെ മാധ്യമങ്ങളെയും തനിക്ക് പേടിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

സത്യം എന്നു സത്യമായിരിക്കും. നീതി നീതി തന്നെയാണ്. താന്‍ മോദിക്കെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് നടത്തുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ വിദ്വേഷം പരത്താന്‍ ശ്രമിക്കുമ്പോള്‍ താന്‍ എപ്പോഴും സ്‌നേഹം പരത്താനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 


കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ബീഹാറിലെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാതിരുന്ന മോദിയും നിതീഷും ഇപ്പോള്‍ അവരുടെ വോട്ട് തേടാനായി എത്തിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Related News